Pala muncipality issue
കോട്ടയം: അവസാനം പാലാ നഗരസഭ വിഷയത്തില്‍ കേരള കോണ്‍ഗ്രസിന് വഴങ്ങി സിപിഎം. നഗരസഭ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് എമ്മിലെ ജോസീന്‍ ബിനോയെ തീരുമാനിച്ചു.
ഇതുവരെ സി.പി.എമ്മിലെ ഏക കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തിന്റെ പേരായിരുന്നു ഉയര്‍ന്നു വന്നിരുന്നത്. തുടക്കം മുതല്‍ സി.പി.എമ്മിന് താത്പര്യം അതായിരുന്നു.
ഇതുസംബന്ധിച്ച് സി.പി.എമ്മും കേരള കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടയില്‍ സി.പി.എം കേരള കോണ്‍ഗ്രസിന് വഴങ്ങുകയായിരുന്നു.
അതേസമയം ചെയര്‍മാനെ സിപിഎമ്മിന് തീരുമാനിക്കാമെന്ന് ജോസ് കെ മാണി പരസ്യമായി വ്യക്തമാക്കിയിരുന്നു.
ഇതോടൊപ്പം പാര്‍ട്ടി അംഗങ്ങള്‍ സി.പി.എം ഉയര്‍ത്തിക്കാട്ടിയ സ്ഥാനാര്‍ത്ഥി ബിനു കേരള കോണ്‍ഗ്രസ് അംഗത്തെ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുകയായിരുന്നു.
Keywords: Pala, Muncipality, Kerala congress (M), CPM
COMMENTS