Omar Lulu film Nalla Samayam withdrawn from theater
കൊച്ചി: ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രം നല്ല സമയം തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചു. എക്‌സൈസ് വകുപ്പ് സിനിമയ്‌ക്കെതിരെ കേസെടുത്ത സാഹചര്യത്തിലാണ് നടപടി. ചിത്രത്തിന്റെ സംവിധായകന്‍ തന്നെയാണ് ഈ വിവരം അറിയിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങിയ സിനിമയുടെ ട്രെയിലറില്‍ ലഹരി വസ്തുക്കളുടെ ഉപയോഗവും മുഴുനീളെ അത് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതരത്തിലുള്ള സംഭാഷണങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.
മാത്രമല്ല അതിലെ നായിക മയക്കുമരുന്ന് ഉപയോഗത്തെ അനുകൂലിക്കുന്ന പരാമര്‍ശങ്ങളും നടത്തിയിരുന്നു. ഇതാണ് പരാതിക്ക് അടിസ്ഥാനം.
ചിത്രത്തിന്റെ നിര്‍മ്മാതാവിനും സംവിധായകനുമെതിരെയാണ് എക്‌സൈസ് കേസെടുത്തിരിക്കുന്നത്. ഇര്‍ഷാദാണ് ചിത്രത്തിലെ നായകന്‍. അബ്കാരി, എന്‍.ഡിപി.എസ് നിയമങ്ങള്‍ പ്രകാരമാണ് ചിത്രത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
Keywords: Omar Lulu, Nalla Samayam, Theater
COMMENTS