Odisha minister Naba Das Passed away
ഭുവനേശ്വര്‍: വെടിയേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ ആരോഗ്യമന്ത്രിയും ബി.ജെ.ഡി നേതാവുമായ നബ കിഷോര്‍ ദാസ് അന്തരിച്ചു. ഭുവനേശ്വറിലെ അപ്പോളോ ആശുപത്രിയില്‍ വച്ചാണ് അന്ത്യം.
കഴിഞ്ഞ ദിവസം ഝാര്‍സുഗുഡ ജില്ലയില്‍ ബ്രജ്രാജ് നഗറില്‍ ഗാന്ധി ചൗക്കിന് സമീപം നടന്ന ഒരു പൊതുപരിപാടിക്കിടെയാണ് മന്ത്രിക്ക് വെടിയേറ്റത്.
ഗാന്ധി ചൗക്ക് എഎസ്‌ഐ ഗോപാല്‍ ദാസാണ് മന്ത്രിക്കുനേരെ വെടിയുതിര്‍ത്തത്. ഗോപാല്‍ ദാസ് ഗാന്ധി ചൗക്കില്‍ സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്തു.
ഇതിനായി ഇയാള്‍ സ്വന്തം റിവോള്‍വര്‍ തന്നെയാണ് ഉപയോഗിച്ചതെന്നും വെടിയുതിര്‍ത്തതിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും യൂണിഫോമിലായിരുന്നുവെന്നും ബ്രജ്രാജ് നഗറില്‍ എസ്ഡിപിഒ ഗുപ്തേശ്വര്‍ ഭോയ് പറഞ്ഞു.
Keywords: Odisha health minister Naba Das, Dies, Shot, Police
 

 
							     
							     
							     
							    
 
 
 
 
 
COMMENTS