Odisha Health Minister Naba Kishore Das was shot dead by a police inspector. Four or five bullets hit the minister in the chest
ന്യൂഡല്‍ഹി: ഒഡിഷ ആരോഗ്യമന്ത്രി നബ കിഷോര്‍ ദാസിനെ പൊലീസ് ഇന്‍സ്പെക്ടര്‍ വെടിവച്ചു. മന്ത്രിയുടെ നെഞ്ചില്‍ നാലോ അഞ്ചോ ബുള്ളറ്റ് തറച്ചു. മന്ത്രിയുടെ നില ഗുരുതരമാണ്.
ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന നബ കിസോര്‍ ദാസിനെ ഇന്നു ഝാര്‍സുഗുഡ ജില്ലയിലെ ബ്രജരാജ് നഗറിന് സമീപം ഗാന്ധി ചൗക്കിന് സമീപമാണ് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ വെടിവയ്ക്കുകയായിരുന്നു.
മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാഹനത്തില്‍ നിന്ന് ഇറങ്ങിയ ഉടനെ എഎസ്ഐ ഗോപാല്‍ ദാസ് വെടിയുതിര്‍ത്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ആക്രമണത്തിന് പിന്നിലെ ലക്ഷ്യങ്ങള്‍ ഇപ്പോഴും വ്യക്തമല്ല.
വെടിയുതിര്‍ത്തതിന്റെ കാരണം വ്യക്തമായിട്ടില്ല. എഎസ്ഐ ഗോപാല്‍ ദാസ് പൊലീസ് യൂണിഫോമിലായിരുന്നുവെന്ന് ബ്രജ്രാജ്നഗര്‍ എസ്ഡിപിഒ ഗുപ്തേശ്വര് ഭോയ് പറഞ്ഞു. ഗോപാല്‍ ദാസ് ഗാന്ധി ചൗക്കില്‍ സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു. എഎസ്ഐയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ഒഡിഷ ആരോഗ്യമന്ത്രിയും മുതിര്‍ന്ന ബിജെഡി നേതാവുമാണ് നബ ദാസ്.
Summary: Odisha Health Minister Naba Kishore Das was shot dead by a police inspector. Four or five bullets hit the minister in the chest. The minister's condition is critical.
COMMENTS