സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: മാനഭംഗ തലസ്ഥാനമെന്നു കുപ്രസിദ്ധമായ ഡല്‍ഹിയില്‍ രാജ്യത്തെ ഞെട്ടിക്കുന്ന മറ്റൊരു അരും കൊലപാതകം കൂടി. ഇരുപതുകാരിയടു...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: മാനഭംഗ തലസ്ഥാനമെന്നു കുപ്രസിദ്ധമായ ഡല്‍ഹിയില്‍ രാജ്യത്തെ ഞെട്ടിക്കുന്ന മറ്റൊരു അരും കൊലപാതകം കൂടി. ഇരുപതുകാരിയടുടെ നഗ്നശരീരം ഡല്‍ഹിയില്‍ ഇന്നു പുലര്‍ച്ചെ 12 കിലോ മീറ്റര്‍ കാറില്‍ നിരത്തിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി.
അമന് വിഹാര്‍ സ്വദേശിയായ അഞ്ജലിക്കാണ് ദാരുണ അന്ത്യമുണ്ടായത്. അഞ്ജലിക്ക് അമ്മയും നാല് സഹോദരിമാരും രണ്ട് സഹോദരന്മാരുമുണ്ട്. 20കാരിയായ അഞ്ജലിയായിരുന്നു മൂത്തയാള്‍. യുവതിയുടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു.
വിവാഹ ചടങ്ങുകളില്‍ അനൗണ്‍സറായി പ്രവര്‍ത്തിക്കുന്ന അഞ്ജലി അത്തരമൊരു ചടങ്ങ് കഴിഞ്ഞു വീട്ടിലേക്കു പോവുകയായിരുന്നു.
യുവതി വലിച്ചിഴയ്ക്കപ്പെട്ട മാരുതി സുസുക്കി ബലേനോ കാറില്‍ അഞ്ച് പേര് ഉണ്ടായിരുന്നു. എല്ലാവരെയും അവരെ അറസ്റ്റു ചെയ്തതായി പൊലീസ് അറിയിച്ചു. അറസ്റ്റിലായവരില്‍ ക്രെഡിറ്റ് കാര്‍ഡ് കളക്ഷന്‍ ഏജന്റും ഡ്രൈവറും റേഷന്‍ കടയുടമയും ഉള്‍പ്പെടുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ അര്‍ദ്ധരാത്രിയില്‍ പുതുവത്സരാഘോഷങ്ങള്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് സംഭവം.
സ്കൂട്ടിയില്‍ കാര്‍ ഇടിച്ചതിനു പിന്നാലെ യുവതിയുടെ കൈകാലുകള്‍ കാറിന്റെ അടിയില്‍ കുടുങ്ങി.
വസ്ത്രങ്ങള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ട നിലയിലായിരുന്നു മൃതദേഹം. അപകടമായിരുന്നുവെങ്കില് അങ്ങനെ സംഭവിക്കാന്‍ സാദ്ധ്യതയില്ലെന്നും പൂര്‍ണ്ണമായ അന്വേഷണവും നീതിയും വേണമെന്നും യുവതിയുടെ ്അമ്മ പറഞ്ഞു.
പുലര്‍ച്ചെ മൂന്നരയോടെ ഒരു കാര്‍ മൃതദേഹം വലിച്ചിഴയ്ക്കുന്നത് കണ്ടുവെന്ന് പൊലീസ് കണ്ട്രോള് റൂമിലേക്ക് ഫോണ്‍ വരികയായിരുന്നു. പുലര്‍ച്ചെ 4.11ന് റോഡില്‍ ഒരു സ്ത്രീയുടെ മൃതദേഹം കിടക്കുന്നതായി പൊലീസിന് വീണ്ടും കോള്‍ ലഭിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കാര്‍ കണ്ടെത്തയത്.
വൈകാതെ കാര്‍ കണ്ടെത്തി. കാര്‍ സ്കൂട്ടിയുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടെന്ന് പ്രതികള്‍ പറഞ്ഞു. എന്നാല്‍ കാറിന്റെ അടിയില്‍ യുവതി കുടുങ്ങിയതോ അവരെ കിലോമീറ്ററുകളോളം വലിച്ചിഴച്ചതോ അറിഞ്ഞില്ലെന്നു പ്രതികള്‍ പറയുന്നു.
രാവിലെ ഏഴു മണിക്കാണ് പൊലീസ് വിളിച്ച് അഞ്ജലിക്ക് അപകടമുണ്ടായെന്നും മൃതദേഹം സഞ്ജയ് ഗാന്ധി ഹോസ്പിറ്റലിലെ പോസ്റ്റ്മോര്‍ട്ടം റൂമിലാണെന്നും ബന്ധുക്കളെ അറിയിച്ചത്.
ബന്ധുക്കള്‍ എത്തുമ്പോള്‍ കാറും സ്കൂട്ടിയും പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. അപകടം നടന്ന സ്ഥലം ബന്ധുക്കളെ കാണിച്ചില്ല. സ്കൂട്ടിയില്‍ മിക്കയിടത്തും രക്തം പറ്റിപ്പിടിച്ചിരുന്നു.
'നിര്‍ഭയ കേസ് പോലെയാണ് ഈ കേസ്. ഞങ്ങളുടെ കുട്ടിയോട് മോശമായി പെരുമാറിയെന്നുറപ്പാണ്. ഞങ്ങള്‍ക്കു നീതി വേണം,' അഞ്ജലിയുടെ അമ്മാവന് ്ആവശ്യപ്പെട്ടു.
കാറിലുണ്ടായിരുന്നവര്‍ മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡല്‍ഹി വനിതാ കമ്മിഷന് മേധാവി സ്വാതി മലിവാള്‍ പറഞ്ഞു. എല്ലാ സത്യവും പുറത്തുകൊണ്ടുവരുമെന്നും അവര്‍ പറഞ്ഞു.
Summary: Another murder in Delhi has shocked the nation. The naked body of a 20-year-old woman was dragged through the streets of Delhi this morning for 12 km in a car.
COMMENTS