Lakshadweed M.PMohammed Faizal gets 10 year jail
കവരത്തി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് പത്തു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കരവത്തി കോടതി. മുഹമ്മദ് ഫൈസല്‍ ഉള്‍പ്പടെ നാലു പ്രതികള്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.
കവരത്തി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. 32 പേരാണ് കേസിലെ പ്രതികള്‍. ഇതിലെ ആദ്യ നാല് പേര്‍ക്കാണ് തടവു ശിക്ഷ വിധിച്ചിരിക്കുന്നത്.
വിധിയെ തുടര്‍ന്ന് മുഹമ്മദ് ഫൈസല്‍ എം.പിയെ ഇന്നു തന്നെ കണ്ണൂര്‍ ജയിലിലടക്കും. 2009 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് നേതാവ് പി.എം സയീദിന്റെ മരുമകന് പടനാഥ് സാലിഹിനെ ആക്രമിച്ച കേസിലാണ് പ്രതികള്‍ക്ക് കോടതി ശിക്ഷവിധിച്ചത്.
അതേസമയം കരവത്തി കോടതി ഉത്തരവിനെതിരെ മുഹമ്മദ് ഫൈസല്‍ ഹൈക്കോടതിയെ സമീപിക്കും. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും അതിനാല്‍ ഇന്നു തന്നെ അപ്പീല്‍ ഫയല്‍ ചെയ്യുമെന്നും മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകന് അറിയിച്ചു.
Keywords: Murder case, Kavaratti court, M.PMohammed Faizal, 10 year jail
COMMENTS