Minister Veena George about food poisoning
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതിനായി മുഴുവന്‍ പരിശോധനാ അധികാരമുള്ള സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രണ്ടു ദിവസത്തിനകം രൂപീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം കാസര്‍ഗോട്ട് ഹോട്ടലില്‍ നിന്നും കുഴിമന്തി കഴിച്ച് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഈ വിഷയത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ മന്ത്രി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടിയെടുക്കുമെന്ന് മന്തി വ്യക്തമാക്കി.
Keywords: Veena George, Food poisoning, Special force
COMMENTS