Minister J.Chinjurani about milk seized from Tamil Nadu report
കൊല്ലം: ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ നിന്നും ക്ഷീര വികസന വകുപ്പ് പിടികൂടിയ പാലില്‍ മായംകലര്‍ത്തിയിട്ടില്ലെന്ന പരിശോധനാ റിപ്പോര്‍ട്ട് തള്ളി ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇതിന് മറുപടി പറയണമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ ക്ഷീരവികസന വകുപ്പ് നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടില്‍ നിന്നും കൊണ്ടുവന്ന 15300 ലിറ്റര്‍ പാലില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്.
ഇതേതുടര്‍ന്ന് പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയയ്ക്കുകയായിരുന്നു. എന്നാല്‍ അവിടുത്തെ പരിശോധനയില്‍ മായം ചേര്‍ത്തതായി തെളിഞ്ഞില്ല. എന്നാല്‍ അഞ്ചു മണിക്കൂര്‍ കഴിഞ്ഞ് പരിശോധന നടത്തിയതിനാലാണ് മായം ചേര്‍ത്തത് തെളിയാത്തതെന്നാണ് ക്ഷീര വികസന വകുപ്പ് പറയുന്നത്.
Keywords: Minister J.Chinjurani, Milk seized, Tamil Nadu, Report
COMMENTS