Manju Warrier's post about her mother
കൊച്ചി:നടി മഞ്ജു വാര്യരുടെ അമ്മ ഗിരിജാ വാര്യര്‍ മോഹിനിയാട്ടത്തില്‍ അരങ്ങേറ്റം കുറിച്ചു. മഞ്ജു വാര്യര്‍ തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
`വയസ് എന്നത് വെറും നമ്പറാണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു തന്നതിന് നന്ദിയെന്നും 67 -ാം വയസില്‍ നിങ്ങള്‍ ചെയ്ത കാര്യം ഞാനടക്കമുള്ള ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് പ്രചോദനമാണെന്നും നിങ്ങളെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു'യെന്നുമാണ് മഞ്ജു കുറിച്ചത്.
മക്കള്‍ രണ്ടുപേരും വലുതായതിനുശേഷം ഒറ്റപ്പെടല്‍ തോന്നാതിരിക്കാന്‍ അവരുടെ നിര്‍ബന്ധത്തിലാണ് ഗിരിജ വാര്യര്‍ നൃത്താഭ്യാസം തുടങ്ങിയത്. നേരത്തെ കഥകളിയില്‍ ദ്രൗപതിയായി അവര്‍ അരങ്ങേറ്റം നടത്തിയിരുന്നു.
Keywords: Manju Warrier, Mother, Mohiniyattam, Social media
COMMENTS