Lyricist Beeyar Prasad passes away
കോട്ടയം: ഗാനരചയിതാവും കവിയും ടെലിവിഷന്‍ അവതാരകനുമായ ബീയാര്‍ പ്രസാദ് (62) അന്തരിച്ചു. ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്ന ബീയാര്‍ പ്രസാദ് ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്.
ഗാനരചയിതാവ്, നടന്‍, അവതാരകന്‍, എഴുത്തുകാരന്‍, സഹസംവിധായകന്‍ തുടങ്ങി നിരവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ബീയാര്‍ പ്രസാദ്. 40 ലേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ഒന്നാംകിളി പൊന്നാണ്‍കിളി..., കേരനിരകളാടും ഒരു ഹരിത ചാരുതീരം..., മഞ്ഞുതുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍വഴി എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങള്‍.
Keywords: Beeyar Prasad, Cinema, Passes away
COMMENTS