Lorry - car accident in Alappuzha, 5 people dead
ആലപ്പുഴ: ദേശീയ പാതയില്‍ അമ്പലപ്പുഴ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. അമ്പലപ്പുഴ കാക്കാഴം മേല്‍പാലത്തില്‍ കാറില്‍ സഞ്ചരിച്ചിരുന്ന അഞ്ചു പേരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ 1.30 യോടെയാണ് അപകടം. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഐ.എസ്.ആര്‍.ഒ ക്യാന്റീന്‍ ജീവനക്കാരാണ് മരിച്ചവര്‍.
തിരുവനന്തപുരം പെരുങ്കടവിള ആലത്തൂര്‍ സ്വദേശികളായ പ്രസാദ് (24), ഷിജു ദാസ് (24), സച്ചിന്‍, സുമോദ്, കൊല്ലം മണ്‍ട്രോതുരുത്ത് തേവലക്കര സ്വദേശി അമല്‍ (26) എന്നിവരാണ് മരിച്ചത്. ഇതില്‍ നാലുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. അമലാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്.
നിറയെ ലോഡുമായി പോകുകയായിരുന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കാര്‍ അമിത വേഗതയിലായതിനാലാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
തകഴിയില്‍ നിന്നും ആലപ്പുഴയില്‍ നിന്നുമെത്തിയ അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടം നടന്ന ഉടന്‍ തന്നെ എല്ലാവരെയും അടുത്തുതന്നെയുള്ള ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.
അതേസമയം ലോറിയില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കുകളൊന്നുമില്ല. ലോറി ഡ്രൈവറേയും സഹായിയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മൃതദേഹങ്ങള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Accident, Alappuzha, 5 people dead, Today
COMMENTS