The post-mortem report says that a tiger trapped in a chicken coop in Mannarkkad Mekalapara died due to a heart attack, Dr. Arun Zakaria said
പാലക്കാട്: മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തത് ഹൃദയാഘാതം നിമിത്തമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായതായി ഡോ. അരുണ്‍ സക്കറിയ അറിയിച്ചു. പുലിക്ക് 'ക്യാപ്ച്ചര്‍ മയോപതി'യുണ്ടായെന്ന് ഡോ. അരുണ്‍ സക്കറിയ വ്യക്തമാക്കി.
കെണിയില്‍ അകപ്പെടുകയോ, വേട്ടയാടാനായി ഏറെ നേരം പിന്തുടരപ്പെടുകയോ, വാഹനങ്ങളിലും മറ്റും കയറ്റിക്കൊണ്ടു പോവുകയോ ചെയ്യുമ്പോള്‍ വന്യമൃഗങ്ങള്‍ക്കു സമ്മര്‍ദ്ദം താങ്ങാനാവാതെ സംഭവിക്കുന്ന മരണത്തെയാണ് ക്യാപ്ചര്‍ മയോപതി എന്നു പറയുന്നത്.
ഹൃദയാഘാതവും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതും മരണകാരണമായി. മണിക്കൂറുകളോളം കോഴിക്കൂട്ടില്‍ കുടുങ്ങിക്കിടന്നതിന്റെ ആഘാതത്താലാണ് പുലി ചത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുങ്ങിക്കിടന്നത് നിമിത്തം ആന്തരികാവയവങ്ങല്‍ക്ക് തകരാറുണ്ടയി.
വെളുപ്പിന് ഒന്നരയോടെയായിരുന്നു മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് രണ്ട് വയസ്സുള്ള ആണ്‍ പുലി കുടുങ്ങിയത്. മയക്കുവെടിവച്ച് പുലിയെ പിടികൂടാനുള്ള ശ്രമത്തിലാണ് പുലി ചത്തത്.
Summary: The post-mortem report says that a Leopard trapped in a chicken coop in Mannarkkad Mekalapara died due to a heart attack. Dr. Arun Zakaria said that the post-mortem has been completed. Dr. said that the tiger had 'capture myopathy'.
COMMENTS