Legal advice about university bill
തിരുവനന്തപുരം: സര്‍വകലാശാല ഭേദഗതി ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച് രാജ്ഭവന് നിയമോപദേശം ലഭിച്ചു. ഗവര്‍ണറെ നേരിട്ട് ബാധിക്കുന്ന കാര്യമായതിനാല്‍ സ്വയം തീരുമാനമെടുക്കുന്നത് ഉചിതമാകില്ലെന്നാണ് ലഭിച്ച നിയമോപദേശം.
തന്നെ ബാധിക്കുന്ന കാര്യമായതിനാല്‍ മുകളിലുള്ളവര്‍ തീരുമാനിക്കട്ടേയെന്നാണ് ഗവര്‍ണര്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. അതേസമയം ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കുന്നതില്‍ സര്‍ക്കാരിന് കടുത്ത വിയോജിപ്പുണ്ട്.
Keywords: University bill, Legal advice, Rajbhavan, President
COMMENTS