Kannada actor Mandeep Roy passes away
ബംഗളൂരു: കന്നഡ ഹാസ്യനടന്‍ മന്‍ദീപ് റോയ് (73) അന്തരിച്ചു. ഹൃയാഘാതത്തെ തുടര്‍ന്ന് വസതിയില്‍ വച്ചാണ് അന്ത്യം. നിരവധി സിനിമകളില്‍ ഹാസ്യരംഗങ്ങള്‍ കൈകാര്യംചെയ്ത നടനാണ് മന്‍ദീപ് റോയ്. ഏകദേശം 500 ഓളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.
അന്തരിച്ച നടനും സംവിധായകനുമായ ശങ്കര്‍ നാഗിന്റെ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് മന്‍ദീപ്. 1981ല്‍ മിഞ്ചിന ഊട്ടയാണ് ആദ്യ സിനിമ. തുടര്‍ന്ന് ബേങ്കിയ ബെല്ലെ, അക്ഷ്മിക, യേലു സുതിക, ഗീത, അമൃതധാര തുടങ്ങി നിരവധി സിനിമകളില്‍ ശ്രദ്ധേയവേഷങ്ങള്‍ കൈകാര്യം ചെയ്തു.
2021 ല്‍ പുറത്തിറങ്ങിയ ഓട്ടോ രമണയാണ് അവസാനം അഭിനയിച്ച ചിത്രം. കന്നഡ സൂപ്പര്‍ സ്റ്റാര്‍ രാജ് കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പം നിരവധി വേഷങ്ങള്‍ ചെയ്തു. മന്‍ദീപ് റോയിയുടെ നിര്യാണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
Keywords: Kannada actor, Mandeep Roy, Heart attack
COMMENTS