The state government has declared Joshimath as a landslide zone in Uttar Khand. More than 60 families living in damaged houses in the city
അഭിനന്ദ്
ന്യൂഡല്‍ഹി: ഉത്തര്‍ ഖണ്ഡില് ഭൂമി ഇടിഞ്ഞു താണുകൊണ്ടിരിക്കുന്ന ജോഷിമഠിനെ ഉരുള്‍പൊട്ടല്‍ മേഖലയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നഗരത്തിലെ തകര്‍ന്ന വീടുകളില്‍ താമസിക്കുന്ന 60 ലധികം കുടുംബങ്ങളെ താല്‍ക്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. നൂറുകണക്കിനു വീടുകളിലാണ് വിള്ളലുണ്ടായിരിക്കുന്നത്. റോഡുകളും മറ്റും വിണ്ടുകീറി യാത്ര അസാദ്ധ്യമായ സ്ഥിതിയാണ്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റ്, ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ, ഐഐടി റൂര്‍ക്കി, വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹിമാലയന്‍ ജിയോളജി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹൈഡ്രോളജി, സെന്‍ട്രല്‍ ബില്‍ഡിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരുടെ സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ പഠിക്കുന്നുണ്ട്.
ബോര്‍ഡര്‍ മാനേജ്മെന്റ് സെക്രട്ടറിയും ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എന്‍ഡിഎംഎ) അംഗങ്ങളും തിങ്കളാഴ്ച ഉത്തരാഖണ്ഡ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.
പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്ര ഞായറാഴ്ച ഉന്നതതല അവലോകന യോഗം ചേര്‍ന്നു. ഹ്രസ്വ, ഇടത്തരം, ദീര്‍ഘകാല പദ്ധതികള്‍ തയ്യാറാക്കാന്‍ യോഗത്തില്‍ തീരുമാനമായി.
ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) ഒരു ടീമും സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആര്‍എഫ്) നാല് ടീമുകളും ഇതിനകം ജോഷിമഠിലെത്തിയിട്ടുണ്ട്.
ചീഫ് സെക്രട്ടറി എസ് എസ് സന്ധു, ഡയറക്ടര്‍ ജനറല്‍ ഒഫ് പോലീസ് (ഡിജിപി) അശോക് കുമാര്‍ എന്നിവരും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
90 കുടുംബങ്ങളെയെങ്കിലും ഉടന്‍ മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ട്. ഹിമാലയന്‍ പട്ടണത്തിലെ നാലോ അഞ്ചോ സ്ഥലങ്ങളില്‍ പ്രാദേശിക ഭരണകൂടം ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആരംഭിച്ചതായി ഗഢ്വാള് കമ്മിഷണര്‍ സുശീല്‍ കുമാര്‍ പറഞ്ഞു.
ചമോലി ജില്ലാ മജിസ്ട്രേറ്റ് ഹിമാന്‍ഷു ഖുറാന ദുരന്തബാധിത പ്രദേശത്ത് വീടുവീടാന്തരം കയറിയിറങ്ങി നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുകയും വിള്ളലുകള്‍ ഉണ്ടായ വീടുകളില്‍ താമസിക്കുന്നവരോട് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
നാശനഷ്ടത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോള്‍, കുറഞ്ഞത് 90 കുടുംബങ്ങളെയെങ്കിലും എത്രയും വേഗം മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
Very scary situation unfolding in #Joshimath. Massive cracks and fissures in almost all houses, major hotels and roads. More than 700 families are impacted. Leaning buildings across the town.
— Tanushree Pandey (@TanushreePande) January 6, 2023
Families tell me, "The govt knew everything since last year but never took any action." pic.twitter.com/G9SRvmG1kV
ജോഷിമഠില്‍ ആകെ 4,500 കെട്ടിടങ്ങളുണ്ടെന്നും ഇതില്‍ 610 കെട്ടിടങ്ങളില്‍ വലിയ വിള്ളലുകള്‍ ഉണ്ടായി അവ വാസയോഗ്യമല്ലാതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണക്കെടുപ്പ് നടന്നുവരികയാണെന്നും തകര്‍ന്ന കെട്ടിടങ്ങളുടെ എണ്ണം ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ വിള്ളലുണ്ടായതും അടുത്തിടെ തകര്‍ന്ന വീടുകളും ഉള്‍പ്പെടെ ഒന്നര കിലോമീറ്റര്‍ പ്രദേശം അപകട മേഖലയായി മാറിയിരിക്കുകയാണ്.
ജോഷിമഠില്‍ സുരക്ഷിതമായ നാലോ അഞ്ചോ സ്ഥലങ്ങളില്‍ താത്കാലിക ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ഏതാനും ഹോട്ടലുകള്‍, ഒരു ഗുരുദ്വാര, രണ്ട് ഇന്റര്‍ കോളേജുകള്‍ എന്നിവയുള്‍പ്പെടെ ചില കെട്ടിടങ്ങള്‍ 1,500 ല്‍ പരം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന താല്‍ക്കാലിക ഷെല്‍ട്ടറുകളായി മാറ്റിയതായും അദ്ദേഹം പറഞ്ഞു.
ജോഷിമഠില്‍ കുറച്ചുകാലമായി മണ്ണിടിച്ചില്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍, കഴിഞ്ഞ ഒരാഴ്ചയായി വീടുകളിലും വയലുകളിലും റോഡുകളിലും വലിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതാണ് ഇവിടെ ജനജീവിതം അസാദ്ധ്യമാക്കി മാറ്റിയിരിക്കുന്നത്.
Why is #Joshimath sinking? Alarm Bells in hill town ringing since 1976 big cracks observed in house's roads pic.twitter.com/hMASEP8gMl
— the shubhankar Mishra (@theshubhankarM1) January 7, 2023
കഴിഞ്ഞയാഴ്ച പട്ടണത്തിന് താഴെയുള്ള ഒരു ജല പൈപ്പ് പൊട്ടിതിനു ശേഷമാണ് സ്ഥിതി കൂടുതല്‍ വഷളായതെന്ന് സുശീല്‍ കുമാര്‍ പറഞ്ഞു.
ഹോട്ടലുകളിലും ഹോംസ്റ്റേകളിലും മറ്റ് സുരക്ഷിത സ്ഥലങ്ങളിലും താമസിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതിനാല് സുരക്ഷിതമല്ലാത്തതും വാസയോഗ്യമല്ലാത്തതുമായ വീടുകളില്‍ നിന്ന് ആളുകളോട് മാറാന്‍ പറഞ്ഞതായി അദ്ദേഹം അറിയിച്ചു.
വാടക വീടുകളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസം 4,000 രൂപ വീതം ആറുമാസം വരെ നല്‍കും.
ശനിയാഴ്ച ജോഷിമഠിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി തിരിച്ചെത്തിയ ശേഷം ഇവിടെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ മാനദണ്ഡങ്ങളില്‍ ഇളവുവരുത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.
നീണ്ട നടപടിക്രമങ്ങളുടെ സങ്കീര്‍ണ്ണതകളില്‍ കുടുങ്ങരുതെന്നും ജോഷിമഠിലെ ഡ്രെയിനേജ് ട്രീറ്റ്മെന്റ്, മലിനജല സംവിധാനങ്ങളുമായി ബന്ധപ്പെട്ട ജോലികള്‍ക്ക് തന്നില്‍ നിന്ന് നേരിട്ട് ക്ലിയറന്‍സ് എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ജോഷിമഠിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധാമിയുമായി ഫോണില്‍ സംസാരിച്ചിരുന്നു.
जोशीमठ के मनोहर बाग़ के पांडेय जी का घर .. कह रहे है अपने घर अपने मंदिर को छोड़कर कहाँ जाऊ ?ये तस्वीरें दिल तोड़ने वाली है,उनकी पत्नी के आँसू नहीं थम रहे,पर सच यही है कि उनका घर रहने लायक़ नहीं है..पांडेय जी कहते है मैं यही मरूँगा और क्या कहूँ? #Joshimath #JoshimathKoBachanaHai pic.twitter.com/O15nyUMM4z
— Priyanka kandpal/प्रियंका कांडपाल (@pri_kandpal) January 8, 2023
ബദരീനാഥ്, ഹേമകുണ്ഡ് സാഹിബ്, പ്രശസ്ത സ്കീയിംഗ് കേന്ദ്രമായ ഔലി എന്നിവിടങ്ങളിലേക്കുള്ള ഗേറ്റ് വേ എന്നറിയപ്പെടുന്ന ജോഷിമഠിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വ്യക്തിപരമായി നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
സാറ്റലൈറ്റ് ഇമേജറിയിലൂടെ ജോഷിമഠത്തെക്കുറിച്ച് പഠനം നടത്തി ഫോട്ടോകള്‍ സഹിതം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍, ഡെറാഡൂണിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് റിമോട്ട് സെന്‍സിംഗ് എന്നിവയോട് കേന്ദ്ര സര്‍ക്കാര്‍ ശ്യപ്പെട്ടിട്ടുണ്ട്.
പുനരധിവാസ സ്ഥലങ്ങള്‍ കണ്ടെത്താന്‍ ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
Summary: The state government has declared Joshimath as a landslide zone in Uttar Khand. More than 60 families living in damaged houses in the city have been shifted to temporary relief centres. There are cracks in hundreds of houses. Roads are broken and travel is impossible.
COMMENTS