ICIC bank loan fraud case
മുംബൈ: ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ അറസ്റ്റിലായിരുന്നു ഐ.സി.ഐ.സി ബാങ്ക് മുന്‍ സി.ഇ.ഒ ചന്ദ കോച്ചറിനും ഭര്‍ത്താവ് ദീപക് കോച്ചറിനും ജാമ്യം. ഇരുവരുടെ അറസ്റ്റ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി മുംബൈ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
ബാങ്ക് മേധാവിയായിരിക്കെ വീഡിയോകോണ്‍ ഗ്രൂപ്പിന് 3250 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് സിബിഐ ഇരുവരെയും അറസ്റ്റ് ചെയ്തത്.
അഴിമതി നിരോധന നിയമപ്രകാരമുള്ള അറസ്റ്റ് നിയമവിരുദ്ധമാണെന്നുള്ള ഇവരുടെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. നേരത്തെ ഈ വിഷയത്തില്‍ ആരോമം ഉയര്‍ന്നപ്പോള്‍ തന്നെ സി.ഇ.ഒ പദവി ചന്ദ കോച്ചര്‍ രാജിവച്ചിരുന്നു.
Keywords: ICIC bank loan fraud case, High court, Bail
COMMENTS