ശബരിമല: ഭക്തലക്ഷങ്ങള്‍ മകരജ്യോതി ദര്‍ശിച്ചു സായുജ്യത്തോടെ മയലയിറങ്ങാന്‍ തുടങ്ങി. വന്‍ ഭക്തജന തിരക്കാണ് ഇക്കുറി മകരജ്യോതി ദര്‍ശനത്തിന് ശബരി...
ശബരിമല: ഭക്തലക്ഷങ്ങള്‍ മകരജ്യോതി ദര്‍ശിച്ചു സായുജ്യത്തോടെ മയലയിറങ്ങാന്‍ തുടങ്ങി.
വന്‍ ഭക്തജന തിരക്കാണ് ഇക്കുറി മകരജ്യോതി ദര്‍ശനത്തിന് ശബരിമലയില്‍ അനുഭവപ്പെട്ടത്.
ശരണമന്ത്രണങ്ങളാല്‍ മുഖരിതമായ സായം സന്ധ്യയില്‍ മൂന്ന് തവണ പൊന്നമ്പല മേട്ടില്‍ മദരദീപം തെളിഞ്ഞു. ഇതോടെ, അയ്യപ്പ സന്നിധിയില്‍ ദീപാരാധന മണി മുഴങ്ങി. ഭക്തരുടെ മനസും കണ്ണും നിറഞ്ഞ കാഴ്ച.
മകരജ്യോതി ദര്‍ശനത്തിനായി പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു.
Summary: Lakhs of devotees saw the Makarajyothi in the holi shrine of Sabarila, the abode of Lord Ayyappa. Sabarimala experienced a huge rush of devotees this time for Makarajyothi darshan.
COMMENTS