India lost to New Zealand in the penalty shootout in the quarter-finals of the Hockey World Cup and were eliminated from the final
റൂര്‍കേല: ഹോക്കി ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഇന്നു നടന്ന ക്രോസോവര്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ന്യൂസിലാന്‍ഡിനോടു പരാജയപ്പെട്ട് ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായി.
നിശ്ചിത സമയത്ത് 3-3 ന് സമനില പാലിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്കു കടക്കുകയായിരുന്നു. 5-4 എന്ന സ്കോറിന് ന്യൂസിലാന്‍ഡ് വിജയിച്ചു. ക്വാര്‍ട്ടറില്‍ ന്യൂസിലാന്‍ഡ് ബെല്‍ജിയത്തെ നേരിടും.
പതിനേഴാം മിനിറ്റില്‍ ലളിത് കുമാറിലൂടെ ഇന്ത്യയാണ് ലീഡെടുത്തത്. ഇരുപത്തിനാലാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ വഴി സുഖ്ജീത് സിംഗ് ഇന്ത്യയുടെ ലീഡുയര്‍ത്തി.
ഇന്ത്യ ആത്മവിശ്വാസത്തില്‍ നില്‍ക്കെ, ഇരുപത്തെട്ടാം മിനിറ്റില്‍ ന്യൂസിലാന്‍ഡ് ഒരു ഗോള്‍ മടക്കിയെങ്കിലും നാല്പത്തൊന്നാം മിനിറ്റില്‍ വരുണ്‍ കുമാറിലൂടെ ഇന്ത്യ വീണ്ടും ലീഡുയര്‍ത്തി.
എന്നാല്‍ നാല്പത്തിനാലാം മിനിറ്റില്‍ ന്യൂസിലാന്‍ഡ് തിരിച്ചടിച്ചു. തൊട്ടു പിന്നാലെ അമ്പത്തിരണ്ടാം മിനിറ്റില്‍ അടുത്ത ഗോളിലൂടെ കിവികള്‍ സമനില പിടിക്കുകയും ചെയ്തു.
അമ്പത്തഞ്ചാം മിനിട്ടില്‍ ഹര്‍മന്‍പ്രീതിന്റെ ശ്രമം ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തുപോയയതോടെ കളി ഷൂട്ടൗട്ടിലേക്കു കടക്കുകയായിരുന്നു. ഷൂട്ടൗട്ടിലും 3-3 എന്ന സ്കോറില്‍ സമനില ആയതോടെ കളി സഡന്‍ ഡെത്തിലേക്കു കടക്കുകയും ഇന്ത്യ പരാജയപ്പെടുകയുമായിരുന്നു.
COMMENTS