High court about PFI harthal
കൊച്ചി: ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യാന്‍ സര്‍ക്കാരിന് അന്ത്യശാസനം നല്‍കി ഹൈക്കോടതി. മിന്നല്‍ ഹര്‍ത്താല്‍ നടത്തിയപ്പോള്‍ നിരോധിത സംഘടനയായ പോപ്പുലര്‍ഫ്രണ്ട് പൊതുമുതല്‍ നശിപ്പിച്ചെന്ന പരാതികളിലാണ് കോടതി നടപടി.
ഉടനടി ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി ഈ മാസം 23 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശം. നടപടികള്‍ക്ക് നോട്ടീസ് നല്‍കേണ്ടതില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.
നേരത്തെ തന്നെ ഇതുസംബന്ധിച്ച ഉത്തരവ് ഹൈക്കോടതി നടത്തിയിരുന്നെങ്കിലും ജനുവരി 15 നു മുന്‍പ് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ പിന്നേയും വൈകിയ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ശക്തമായ നടപടി.
COMMENTS