Harivarasanam award to Sreekumaran Thampi
തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
സര്‍വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനന്‍ വ്യക്തമാക്കി. മകരവിളക്ക് ദിവസമായ ജനുവരി 14 ന് പുരസ്‌കാരം ദേവസ്വം മന്ത്രി അദ്ദേഹത്തിന് സമ്മാനിക്കും.
സ്വാമി അയ്യപ്പന്‍ അടക്കം നിരവധി സിനിമകള്‍ക്ക് തിരക്കഥയും സംഭാഷണവും സംവിധാനവും ഭക്തിഗാനങ്ങള്‍ അടക്കമുള്ള ഗാനങ്ങളും രചിച്ച് ശ്രദ്ധനേടിയയാണ് ശ്രീകുമാരന്‍ തമ്പി. നിരവധി ആല്‍ബങ്ങളിലൂടെയും അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്.
`മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു', `ഉഷസന്ധ്യകള്‍ തേടിവരുന്നു', `അകത്തും അയ്യപ്പന്‍ പുറത്തും അയ്യപ്പന്‍' തുടങ്ങി നിരവധി ഭക്തിഗാനങ്ങള്‍ അദ്ദേഹത്തിന്റെ രചനയിലുണ്ട്.
Keywords: Harivarasanam award, Sabarimala, Makara vilakku, Sreekumaran Thampi
COMMENTS