Governor's speech in niyamasabha
തിരുവനന്തപുരം: കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. പ്രസംഗത്തിലുടനീളം സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തുകയും നേട്ടങ്ങള്‍ വിവരിക്കുകയും ചെയ്ത ഗവര്‍ണര്‍ അതോടൊപ്പം കേന്ദ്രസര്‍ക്കാരിനുള്ള വിമര്‍ശനവും വായിച്ചു.
പല വിഷയങ്ങളിലും ഗവര്‍ണറോടുള്ള എതിര്‍പ്പുകാരണം നയപ്രഖ്യാപനം ഒഴിവാക്കാനാണ് സര്‍ക്കാര്‍ ചിന്തിച്ചിരുന്നത്. എന്നാല്‍ അനുനയ അന്തരീക്ഷം തെളിഞ്ഞതോടെയാണ് പുതിയ നടപടി. നിയമസഭയിലെത്തിയ ഗവര്‍ണറെ സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്നാണ് സ്വീകരിച്ചത്.
സാമ്പത്തിക വളര്‍ച്ച, സാമൂഹിക ശാക്തീകരണം, അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമം എന്നീ വിഷയങ്ങളില്‍ കേരളത്തെ പുകഴ്ത്തിയ ഗവര്‍ണര്‍ അഭിമാനകരമായ സാമ്പത്തിക വളര്‍ച്ച സംസ്ഥാനം നേടിയെന്നും സുസ്ഥിര വികസനത്തില്‍ കേരളം മുന്നിലാണെന്നും പറഞ്ഞു.
സാമൂഹിക ശാക്തീകരണത്തില്‍ സംസ്ഥാനം മാതൃകയാണെന്നും അതിദാരിദ്ര്യം ഒഴിവാക്കാന്‍ സംസ്ഥാനം ശ്രദ്ധേയ പരിശ്രമം നടത്തുകയാണെന്നും അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തില്‍ ഊന്നിയ വികസനത്തിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്രത്തെ വിമര്‍ശിക്കുന്ന ഭാഗവും ഗവര്‍ണര്‍ വായിച്ചു. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ പ്രതിഫലിക്കുന്ന നിയമസഭകള്‍ സംരക്ഷിക്കപ്പെടണമെന്നും സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണ അധികാരം സംരക്ഷിക്കപ്പെടണമെന്നും കടപരിധി നിയന്ത്രിക്കാനുള്ള ശ്രമം വികസനത്തിന് തടയിടുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു.
Keywords: Governor, Niyamasabha, Speech, Government
COMMENTS