Government order about parcel food
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ നിബന്ധനകള്‍ പാലിക്കാത്ത ഭക്ഷണപ്പൊതികള്‍ക്ക് വിലക്ക്. ഇതു സംബന്ധിച്ച് ഉത്തരവിറക്കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷാ മുന്നറിയിപ്പോടുകൂടിയ സ്റ്റിക്കറോ സ്ലിപ്പോയില്ലാത്ത ഭക്ഷണപ്പൊതികളാണ് വിലക്കിയിരിക്കുന്നത്. ഇതില്‍ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും, എത്ര സമയത്തിനുള്ളില്‍ കഴിക്കണമെന്നും കൃത്യമായി വ്യക്തമാക്കിയിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഫുഡ്‌സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം.
ഇത്തരം ഭക്ഷണം എത്തിക്കുവാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തേണ്ടതാണെന്നും സാധാരണ ഊഷ്മാവില്‍ 2 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമാകാന്‍ സാധ്യതയുണെന്നും അതിനാലാണ് നിയന്ത്രണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Keywords: Government, Percel food, Order
 

 
							     
							     
							     
							    
 
 
 
 
 
COMMENTS