school kalolsavam inagural song issue
തിരുവനന്തപുരം: സ്‌കൂള്‍ കലോത്സവത്തില്‍ സ്വാഗതഗാനത്തിന്റെ ഭാഗമായുള്ള ദൃശ്യാവിഷ്‌കാരവുമായി ബന്ധപ്പെട്ട വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇതില്‍ ഒരു മുസ്ലിം വേഷധാരിയെ ഭീകരനായി അവതരിപ്പിച്ചതാണ് വിവാദമായത്.
വിഷയത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. നേരത്തെ ദൃശ്യാവിഷ്‌കാരം അവതരിപ്പിച്ച മാതാ പേരാമ്പ്ര കലാസംഘത്തെ ഇനി കലോത്സവത്തില്‍ പങ്കെടുപ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നിരിക്കുന്നത്. വിഷയത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് സി.പി.എം കോഴിക്കോട് വിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നു. ഇത്തരത്തിലുള്ള പരിപാടികള്‍ സര്‍ക്കാര്‍ നയത്തിന് എതിരാണെന്നകാട്ടിയാണ് നടപടി.
Keywords: School kalolsavam, Enquiry, Inagural song, One week
COMMENTS