Gold seized in Thiruvananthapuram airport
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ കുഴമ്പു രൂപത്തിലാക്കിയ ഒരു കോടി 30 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി. കഴിഞ്ഞ ദിവസം രാവിലെയും വൈകിട്ടുമായി ബഹ്‌റൈനില്‍ നിന്നും ഷാര്‍ഷയില്‍ നിന്നുമെത്തിയ യാത്രക്കാരില്‍ നിന്നുമാണ് 2.28 കിലോ സ്വര്‍ണ്ണം പിടികൂടിയത്.
കൊല്ലം കരുനാഗപ്പിള്ളി സ്വദേശി സജിതാ ബിജു, തമിഴ്‌നാട് സ്വദേശി കാദര്‍ ബാഷാ ഫറൂഖ് എന്നിവരില്‍ നിന്നും സാനിറ്റി നാപ്കിനിലും ഉള്‍വസ്ത്രത്തിലും ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. ഇവരെ ചോദ്യംചെയ്തുവരികയാണ്.
Keywords: Gold seized, Thiruvananthapuram airport, Kollam
COMMENTS