Ex Cm Oommen Chady about CBI report
തിരുവനന്തപുരം: സോളാര്‍ കേസില്‍ സി.ബി.ഐ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സത്യം വിട്ടൊരു തീരുമാനവും ഉണ്ടാകില്ലെന്ന് തനിക്ക് നിശ്ചയമുണ്ടായിരുന്നെന്നും പരാതിക്കാരിയുടെ വാക്ക് മാത്രം കേട്ട് സി.ബി.ഐ അന്വേഷണത്തിന് പോയതില്‍ സര്‍ക്കാരിനോട് പരിഭവമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബാംഗ്ലൂരിലെ തുടര്‍ ചികിത്സയ്ക്കു ശേഷം തിരുവനന്തപുരത്തെ വീട്ടിലെത്തിയപ്പോഴാണ് അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്.
സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിനും മറ്റും പോകുമ്പോള്‍ ഏറ്റവും കുറഞ്ഞത് മുന്‍പ് കേസന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരോട് അന്വേഷിക്കുകയെങ്കിലും വേണമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയത്തില്‍ സ്ഥാനമാനങ്ങളൊന്നുമില്ലെങ്കിലും സജീവമായി തുടരുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
COMMENTS