Edavela Babu controversy
കൊച്ചി: നടനും താരസംഘടന അമ്മയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ സോഷ്യല്‍ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഇന്‍സ്റ്റഗ്രാം വഴി ഇടവേള ബാബുവിനെതിരായ അസഭ്യ വീഡിയോ പങ്കുവച്ച തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ്, വിവേക് എന്നിവരെയാണ് കൊച്ചി സിറ്റി സൈബര്‍ സെല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
തന്നെയും താരസംഘടനയെയും അപകീര്‍ത്തിപ്പെടുത്തുന്നുയെന്നുള്ള ഇടവേള ബാബുവിന്റെ പരാതിന്മേലാണ് നടപടി. വിനീത് ശ്രീനിവാസന്‍ ചിത്രം മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിനെക്കുറിച്ച് ഇടവേളു ബാബു മോശം പരാമര്‍ശം നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഇവര്‍ നടനെതിരെ അസഭ്യം പറഞ്ഞ് വീഡിയോ പങ്കുവച്ചത്. പ്രതികളെ ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയശേഷം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: Edavela Babu, Mukundan Unni, Instagram, Arrest
COMMENTS