Director Renjith is against K.B Ganesh Kumar
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയെക്കുറിച്ചുള്ള കെ.ബി ഗണേഷ്‌കുമാറിന്റെ പരാമര്‍ശം പറയാന്‍ പാടില്ലാത്തതെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്.
ഇതുവരെയുള്ള അക്കാദമിയുടെ പ്രവര്‍ത്തനം പരിശോധിച്ചാല്‍ എല്ലാം മനസ്സിലാകുമെന്നും അതിനായി ഗണേഷ്‌കുമാറിനെ ചലച്ചിത്ര അക്കാദമിയുടെ ആസ്ഥാന മന്ദിരം സന്ദര്‍ശിക്കാന്‍ ക്ഷണിക്കുന്നതായും രഞ്ജിത്ത് അഭിപ്രായപ്പെട്ടു.
സിനിമയും എഴുത്തും എന്ന ചാനല്‍ ചര്‍ച്ചയിലാണ് കെ.ബി ഗണേഷ്‌കുമാര്‍ ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചത്. `സിനിമ -ടിവി പുരസ്‌കാരം നല്‍കുക, ഫിലിം ഫെസ്റ്റിവല്‍ നടത്തുക എന്ന രീതിയിലേക്ക് ചലച്ചിത്ര അക്കാദമി അധ:പതിച്ചുപോയി' എന്നതായിരുന്നു പരാമര്‍ശം.
Keywords: Renjith, K.B Ganesh Kumar, Chalachitra Academy

							    
							    
							    
							    
COMMENTS