Diarrhoea cases increases in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതരമായ വയറിളക്ക രോഗങ്ങള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. ക്രിസ്തുമസ് - പുതുവത്സരവുമായി ബന്ധപ്പെട്ട് ഹോട്ടലുകളില്‍ നിന്നും മറ്റും ആഹാരം കഴിച്ചവരിലാണ് ഇത്തരം ഗുരുതര രോഗങ്ങള്‍ കണ്ടെത്തുന്നത്.
വൃത്തിഹീനമായി ഉണ്ടാക്കുന്നതും പഴകിയതുമായ ഭക്ഷണത്തിലൂടെയും ഉണ്ടാകുന്ന ബാക്ടീരിയകളും വൈറസുകളുമാണ് രോഗങ്ങളുണ്ടാക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ മാസം സംസ്ഥാനത്ത് 40,000 ത്തോളവും ഈ മാസം ഇതുവരെ 6000ത്തോളവും പേര്‍ ഇത്തരം രോഗങ്ങളുമായി ബന്ധപ്പെട്ട് ചികിത്സ തേടിയതായാണ് കണക്ക്.
അതേസമയം സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിശോധനയില്‍ കര്‍ശന നടപടികളാണ് ഇത്തരം ഹോട്ടലുകള്‍ക്കെതിരെ എടുക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 48 ഓളം ഹോട്ടലുകളാണ് പൂട്ടിയത്.
Keywords: Diarrhoea, Kerala, Hotel
COMMENTS