Controversial documentary part-2 air today
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും ഗുജറാത്ത് കലാപത്തെയും കുറിച്ചുള്ള ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും. 2019ലെ തെരഞ്ഞെടുപ്പിലടക്കം മോദി മുസ്ലീം വിരുദ്ധത സ്വീകരിച്ചുവെന്നതാണ് ഡോക്യുമെന്ററിയുടെ പ്രമേയമെന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാറിന്റെ ഡോക്യുമെന്ററികള്‍ക്കുള്ള വിലക്ക് മറികടന്നാണ് തീരുമാനം.
അതേസമയം ഇതിന്റെ ആദ്യഭാഗം ഇന്ന് പ്രദര്‍ശിപ്പിക്കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തീരുമാനിച്ചിരുന്നെങ്കിലും സമാധാനന്തരീക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്ന കാരണം പറഞ്ഞ് സര്‍വകലാശാല വിലക്കി. ഇതിനോടനുബന്ധിച്ച് സമൂഹമാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.
ഡോക്യുമെന്ററി കഴിഞ്ഞ ദിവസം ഹൈദരാബാദ് സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതേസമയം ഡോക്യുമെന്ററിയെക്കുറിച്ച് യാതൊരറിവുമില്ലെന്ന് അമേരിക്ക പ്രതികരിച്ചു.
കേരളത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കത്തിനെതിരെ ബി.ജെ.പി നേതാക്കള്‍ ഒന്നടങ്കം രംഗത്തെത്തി. രാജ്യത്തെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണിതെന്നും അതിനാല്‍ പ്രദര്‍ശനം തടയണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
Keywords: BBC, Controversial documentary, PM, Today
COMMENTS