ന്യൂഡല്‍ഹി: ഇഗ്ലണ്ടിനെ ഏഴു വിക്കറ്റിനു വീഴ്ത്തി പ്രഥമ അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ കിരീടം ചൂടിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ അഞ്ചു കോടി രൂപ പാരി...
ന്യൂഡല്‍ഹി: ഇഗ്ലണ്ടിനെ ഏഴു വിക്കറ്റിനു വീഴ്ത്തി പ്രഥമ അണ്ടര്‍ 19 വനിതാ ലോകകപ്പില്‍ കിരീടം ചൂടിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ അഞ്ചു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
ബിസിസിഐ ജനറല്‍ സെക്രട്ടറി ജയ് ഷാ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
ഫൈനലില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിനു പുറത്താക്കിയ ഇന്ത്യ 14 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ കിരീടം ഉറപ്പിക്കുകയായിരുന്നു.
24 റണ്‍സ് വീതം നേടിയ സൗമ്യ തിവാരിയും ഗൊങ്കാദി ട്രിഷയുമാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. സൗമ്യ തിവാരി നോട്ടൗട്ടായിരുന്നു.
ഷഫാലി വര്‍മയെയും (15) ശ്വേത സെഹ്രാവത്തിനെയും (5) തുടക്കത്തിലേ നഷ്ടമായെങ്കിലും സൗമ്യ തിവാരിയും ഗൊങ്കാദി ട്രിഷയും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് അനായാസം വിജയം ഉറപ്പിക്കുകയായിരുന്നു.
വിക്കറ്റുകള്‍ എളുപ്പം പൊഴിയുന്ന വിക്കറ്റില്‍ വളരെ സൂക്ഷ്മതയോടെയാണ് സൗമ്യയും ട്രിഷയും മുന്നേറിയത്.
വിജയത്തിനു മൂന്നു റണ്‍സ് അകലെ ട്രിഷ (24) പുറത്തായെങ്കിലും ഇന്ത്യ അനായാസം കിരീടം ഉറപ്പിച്ചു.
Summary: The BCCI has announced a reward of Rs 5 crore for the Indian team which defeated England by seven wickets to win the first Under-19 Women's World Cup. BCCI General Secretary Jai Shah announced the award through his Twitter handle.
COMMENTS