BBC documentary protest; case against B.J.P leaders
തിരുവനന്തപുരം: പ്രധാനമന്ത്രിക്കെതിരായ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം പ്രതിഷേധിച്ച ബി.ജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം പൂജപ്പുരയിലും മാനവീയം വീഥിയിലും ബി.ജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം ജലപീരങ്കി വരെ പ്രയോഗിച്ചാണ് പൊലീസ് പിരിച്ചുവിട്ടത്.
നിയമവിരുദ്ധമായി സംഘം ചേരല്‍, സംഘര്‍ഷം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 50 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയും 50 യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡോക്യുമെന്ററി സംസ്ഥാനത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്നും ക്യാമ്പസുകളിലും മറ്റും പ്രദര്‍ശിപ്പിക്കും.
Keywords: BBC documentary protest, Case, B.J.P leaders, Police
COMMENTS