Aircraft crash in Madhya pradesh & Rajastan
ഭോപ്പാല്‍: മധ്യപ്രദേശില്‍ലെ മൊറേനയില്‍ വ്യോമസേനയുടെ രണ്ടു യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു. ശനിയാഴ്ച പുലര്‍ച്ചെ 5.30 നാണ് അപകടം. വ്യോമസേനയുടെ യുദ്ധവിമാനങ്ങളായ സുഖോയ് -30, മിറാഷ് -2000 എന്നിവയാണ് തകര്‍ന്നു വീണത്.
ഗ്വാളിയാര്‍ വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട വിമാനങ്ങള്‍ ആകാശത്തുവച്ച് കൂട്ടിയിടിച്ചുവെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിലെ രണ്ടു പൈലറ്റുമാര്‍ സുരക്ഷിതരാണ്. ഒരാള്‍ക്കായിട്ടുള്ള തിരച്ചില്‍ തുടരുന്നു. ആളപായമൊന്നും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
രാജസ്ഥാനിലും ഇന്ന് ഒരു വിമാനം തകര്‍ന്നു വീണു. രാജസ്ഥാനിലെ ഭരത്പുരിലാണ് അപകടമുണ്ടായത്. ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡിരാജസ്ഥാനിലെത്തുന്നതിന്റെ തൊട്ടു മുന്‍പായിരുന്നു അപകടം.
അതേസമയം രാജസ്ഥാനില്‍ തകര്‍ന്നു വീണത് ഏതു വിമാനമാണെന്നും പൈലറ്റ് വിമാനത്തിലുണ്ടോയെന്നതിനെക്കുറിച്ചും ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.
Keywords: MP, Rajastan, Aircraft crash
COMMENTS