Again mask mandatory in public places
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. ഇതു സംബന്ധിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ഒരു മാസത്തേക്കാണ് മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് നടപടി.
പൊതുയിടങ്ങളിലും ജോലിസ്ഥലങ്ങളിലും പൊതുഗതാഗതയിടങ്ങളിലും മാസ്‌ക് സ്ഥരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും സ്ഥാപനങ്ങള്‍, കടകള്‍, തിയേറ്ററുകള്‍ എന്നിവിടങ്ങളില്‍ സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
Keywords: Mask, Kerala, Mandatory, Order
COMMENTS