Adoor Gopalakrishnan resigned from K.R Narayanan film institute
തിരുവനന്തപുരം: കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് അടൂര്‍ രാജിക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയതായും അടൂര്‍ അറിയിച്ചു. നേരത്തെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന വിദ്യാര്‍ത്ഥി സമരങ്ങളുടെ പേരില്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവച്ചിരുന്നു.
അദ്ദേഹത്തിന് പിന്തുണ അറിയിച്ചുകൊണ്ടാണ് അടൂരിന്റെ രാജി. സ്ഥാപനത്തിനെതിരെ ഉണ്ടായത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരണമെന്നും അടൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Keywords: Adoor, Resign, K.R Narayanan film institute
COMMENTS