Actor Nandamuri Taraka Ratna suffered a massive cardiac arrest
ഹൈദരാബാദ്: ടി.ഡി.പി സംഘടിപ്പിച്ച പദയാത്രയ്ക്കിടെ നടന്‍ നന്ദമൂരി താരകരത്‌നയ്ക്ക് ഹൃദയാഘാതം. നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മകന്‍ നാരാ ലോകേഷ് നയിക്കുന്ന പദയാത്രയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്.
നിലവില്‍ ഐ.സി.യുവിലായ താരകരത്‌നയുടെ ആരോഗ്യസ്ഥിയില്‍ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹത്തിന്റെ ഹൃദയ വാല്‍വുകള്‍ക്ക് ബ്ലോക്ക് ഉണ്ടെന്നും ബാംഗ്ലൂരേക്ക് കൊണ്ടുപോകാനാണ് നിര്‍ദ്ദേശമെന്നും തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നന്ദമൂരി ബാലകൃഷ്ണ പറഞ്ഞു. നന്ദമൂരി ബാലകൃഷ്ണയുടെ സഹോദരപുത്രനാണ് താരകരത്‌ന.
ഒകടോ നമ്പര്‍ കുര്‍റാഡു, താരക്, ഭദ്രി, രാമുഡു, മനമന്ത തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായകനായി തിളങ്ങിയ ആളാണ് താരകരത്‌ന. 9 അവേഴ്‌സ് എന്ന വെബ് സീരീസിലും അദ്ദേഹം പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
Keywords: Nandamuri Taraka Ratna, Cardiac arrest, ICU
COMMENTS