കോട്ടയം: വഴിയിൽ നിന്നുകിട്ടിയ മദ്യം കുടിച്ച മൂന്ന് യുവാക്കളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലിയിൽ ഇന്ന് രാവി...
കോട്ടയം: വഴിയിൽ നിന്നുകിട്ടിയ മദ്യം കുടിച്ച മൂന്ന് യുവാക്കളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടിമാലിയിൽ ഇന്ന് രാവിലെയാണ് അനിൽ കുമാർ, കുഞ്ഞുമോൻ, മനോജ് എന്നിവർ വഴിയിൽ കിടന്നുകിട്ടിയ മദ്യം കുടിച്ചത്.
നില മോശമായതിനെ തുടർന്ന് കുഞ്ഞുമോനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
അടിമാലി അപ്സരക്കുന്നിൽ യുവാക്കളുടെ ഒരു സുഹൃത്തിനാണ് വഴിയിൽ നിന്ന് മദ്യക്കുപ്പി കിട്ടിയത്.
ഇയാൾ കുപ്പി മൂവർ സംഘത്തിനു കൊടുക്കുകയായിരുന്നു.
മദ്യം കഴിച്ചതോടെ മൂവരും ഛർദ്ദിക്കാൻ തുടങ്ങി. അവശരായതോടെ അടിമാലിയിലെ ആശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. കുപ്പി കിട്ടിയയാൾ മദ്യം കഴിച്ചിരുന്നില്ല.
COMMENTS