The Pathanamthitta POCSO Court sentenced the accused to 100 years rigorous imprisonment and fine in the case of raping a 15-year-old girl
പത്തനംതിട്ട: 15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് പത്തനംതിട്ട പോക്‌സോ കോടതി 100 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു.
പ്രമാടം സ്വദേശി ബിനുവിനെയാണ് പത്തനംതിട്ട പോക്‌സോ കോടതി ശിക്ഷിച്ചത്.
വീട്ടിലെത്തിയ ബന്ധു കൂടിയായ 15കാരിയെ 2020ലാണ് പ്രതി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയത്. കോടതി ശിക്ഷിച്ച പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
വിവിധ കുറ്റങ്ങള്‍ക്കാണ് 100 വര്‍ഷം ശിക്ഷിച്ചത്. ശിക്ഷകള്‍ ഒരുമിച്ചു കൂട്ടിയാല്‍ 70 വര്‍ഷമാണ് ഇയാള്‍ ജയിലില്‍ കിടക്കേണ്ടത്.
Summary: The Pathanamthitta POCSO Court sentenced the accused to 100 years rigorous imprisonment and fine in the case of raping a 15-year-old girl and making her pregnant. Pathanamthitta POCSO Court convicted Binu, a native of Pradamam.
COMMENTS