Titanium job scam case
തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍ കേസിലെ പ്രധാന പ്രതിയായ ശ്യാംലാലാണ് അറസ്റ്റിലായത്. ഈ കേസുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്ത 14 കേസുകളിലെയും പ്രതിയാണ് ശ്യാം ലാല്‍. ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്യുന്നതിനായി ടൈറ്റാനിയത്തില്‍ എത്തിച്ചത് ഇയാളാണെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു.
നേരത്തെ ഈ കേസിലെ രണ്ടു പ്രതികള്‍ അറസ്റ്റിലായിരുന്നു. കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യ നായരും ഇടനിലക്കാരന്‍ അഭിലാഷുമാണ് നേരത്തെ പിടിയിലായ പ്രതികള്‍. ഇവര്‍ പിടിയിലായതോടെ മറ്റ് പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു.
കേസില്‍ മൊത്തം ആറു പ്രതികളാണുള്ളത്. ടൈറ്റാനിയം ലീഗല്‍ ഡിജിഎം ശശികുമാരന്‍ തമ്പി ഉള്‍പ്പടെയുള്ള മറ്റു പ്രതികളെ ഇനിയും പിടികൂടാനുണ്ട്.
Keywords: Titanium, Job Scam, Arrest
COMMENTS