Case against Rahul Gandhi
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ സോളാര്‍ വിവാദ നായിക സരിതാ നായരുടെ ഹര്‍ജി തള്ളി സുപ്രീം കോടതി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ രാഹുല്‍ ഗാന്ധിയുടെ വിജയം ചോദ്യംചെയ്തുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്.
നേരത്തെ സരിതയുടെ അഭിഭാഷകന് നിരന്തരം ഹാജരാകാത്തതിനെ തുടര്‍ന്ന് ഈ ഹര്‍ജി തള്ളിയിരുന്നു.
എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കാന്‍ തന്റെ അഭിഭാഷകന് തടസ്സം നേരിട്ടുവെന്നും അതിനാല്‍ ഹര്‍ജി പുന:സ്ഥാപിക്കണമെന്നുമുള്ള സരിതയുടെ അപേക്ഷ പരിഗണിച്ച സുപ്രീംകോടതി ഹര്‍ജി വീണ്ടും പരിഗണിച്ച ശേഷം തള്ളുകയായിരുന്നു.
Keywords: Supreme court, Case, Rahul Gandhi, Rejected
COMMENTS