Silver line issue in niyamasabha today
തിരുവനന്തപുരം: സില്‍വര്‍ പദ്ധതി അവസാനിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കേന്ദ്ര സര്‍ക്കാര്‍ അനുമതി കിട്ടിയാലുടന്‍ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം മഞ്ഞക്കുറ്റി നാട്ടിയ ഭൂമിയില്‍ ക്രയവിക്രയത്തിന് യാതൊരു തടസവുമില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പദ്ധതിക്കെതിരായ സമരക്കാര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കില്ലെന്നും വ്യക്തമാക്കി.
അതേസമയം സില്‍വര്‍ലൈന്‍ പദ്ധതി യാതൊരു കാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സഭയില്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ ഭൂമി ക്രയവിക്രയത്തിനും കരമടയ്ക്കുന്നതിനും തടസമില്ലെന്നു പറയുമ്പോഴും സത്യാവസ്ഥയെന്താണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അതിനാല്‍ മഞ്ഞക്കുറ്റിയുടെ പേരില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തരമായി സഹായം അനുവദിക്കണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
Keywords: Siverline, Niyamasabha, CM, Opposition
COMMENTS