Shashi Tharoor MP injured
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പടിയിറങ്ങുന്നതിനിടെ വഴുതി വീണ് ശശി തരൂര്‍ എം.പിക്ക് പരിക്ക്. ശശി തരൂര്‍ തന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം പടി ഇറങ്ങുന്നതിനിടെ വഴുതി വീണ് ഇടതുകാലിന്റെ കുഴ തെറ്റുകയായിരുന്നു.
ആദ്യമൊന്നും കാര്യമാക്കിയില്ലെങ്കിലും പിന്നീട് വേദന മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദു ചെയ്തു.
Keywords: Shashi Tharoor, Injured, Parliament, Cancel
COMMENTS