A payment of Rs 60,000 was awarded to Shahala, a native of Kasaragod, who was caught trying to smuggle Rs One crore worth of gold through Karipur
സ്വന്തം ലേഖകന്‍
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളം വഴി ഒരു കോടി രൂപയുടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചു പിടിയിലായ കാസര്‍കോഡ് സ്വദേശി ഷഹലക്കു പ്രതിഫലം അറുപതിനായിരം രൂപ.
അന്വേഷക സംഘത്തോട് ഷഹല തന്നെയാണ് പ്രതിഫലത്തെക്കുറിച്ചു വെളിപ്പെടുത്തിയത്. ദുബായില്‍ നിന്നെത്തി പിടിയിലായ ഷഹല സ്വര്‍ണം കൈവശമില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. ആദ്യം ചോദ്യം ചെയ്തപ്പോള്‍ ഒരു കൂസലുമില്ലാതെയാണ് 19കാരിയായ ഷഹല നിന്നത്.
തുടര്‍ന്ന് അവരെ പോകാന്‍ അനുവദിച്ചു. പിന്നെയും സംശയം തോന്നിയ പൊലീസ് അവരെ പിന്തുടര്ന്ന് പിടികൂടി പരിശോധിച്ചപ്പോള്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം ഉണ്ടായിരുന്നത്.
1886 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിക്കുകയായിരുന്നു. മലപ്പുറം എസ്പി എസ് സുജിത് ദാസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്.
കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങിയ ശേഷമാണ് ഷഹല പൊലീസ് പിടിയിലായത്.
സ്വര്‍ണം മൂന്ന് ഭാഗങ്ങളിലാക്കി അടിവസ്ത്രത്തിനുള്ളില്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു. ഇന്റര്‍വ്യൂവിനെന്നു പറഞ്ഞാണ് ഷഹല ദുബായിലേക്ക് പോയത്.
അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കൊടുത്തത് കള്ളക്കടത്തുകാര്‍ തന്നെയെന്ന് ഷഹല പൊലീസിനു മൊഴി നല്കി.
Summary: A payment of Rs 60,000 was awarded to Shahala, a native of Kasaragod, who was caught trying to smuggle Rs One crore worth of gold through Karipur airport. Shahala herself disclosed the reward to the investigating team.
COMMENTS