Charles Sobhraj released from Nepal jail
കാഠ്മണ്ഡു: കുപ്രസിദ്ധ ഫ്രഞ്ച് കൊലയാളി ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനായി. നേപ്പാള്‍ സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ചാണ് നടപടി. 15 ദിവസത്തിനുള്ളില്‍ ശോഭരാജിനെ നാടുകടത്തണമെന്നാണ് കോടതി വിധി.
1975 ല്‍ രണ്ട് യു.എസ് വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസില്‍ 2003 മുതല്‍ ശോഭരാജ് (78) ജയിലില്‍ കഴിയുകയാണ്. 21 വര്‍ഷത്തേക്കാണ് ഇയാളെ ശിക്ഷിച്ചിരുന്നത്. 19 വര്‍ത്തോളം ജയില്‍വാസമനുഷ്ഠിക്കുന്ന ഇയാളുടെ പ്രായവും അസുഖവും കണക്കിലെടുത്താണ് നടപടി.
കൊലപാതകത്തിലൂടെയും കവര്‍ച്ചയിലൂടെയും കുപ്രസിദ്ധി നേടിയ ശോഭരാജിനെ 1976 ല്‍ 21 വര്‍ഷത്തേക്ക് തടവിന് വിധിച്ചിരുന്നു. പുറത്തിറങ്ങിയ ഇയാള്‍ ഫ്രാന്‍സിലേക്ക് കടക്കുകയും പിന്നീട് വ്യാജ പാസ്‌പോര്‍ട്ടില്‍ നേപ്പാളിലെത്തിയപ്പോള്‍ പിടിയിലാകുകയുമായിരുന്നു.
Keywords: Charles Sobhraj, Nepal jail, France
COMMENTS