ക്വലാലംപുർ: ക്രിസ്മസ് ആഘോഷങ്ങളിൽ സംബന്ധിക്കുന്നതും ആശംസ നേരുന്നതും അനിസ്ലാമികമാണെന്നു പറഞ്ഞ വിവാദ ഇസ്ലാമിക പ്രഭാഷകൻ സക്കീർ നായിക്കിനു സ...
ക്വലാലംപുർ: ക്രിസ്മസ് ആഘോഷങ്ങളിൽ സംബന്ധിക്കുന്നതും ആശംസ നേരുന്നതും അനിസ്ലാമികമാണെന്നു പറഞ്ഞ വിവാദ ഇസ്ലാമിക പ്രഭാഷകൻ സക്കീർ നായിക്കിനു സമൂഹമാധ്യമങ്ങളിൽ പൊങ്കാല.
ഹാപ്പി ക്രിസ്മസ് സക്കീർ നായിക് എന്ന ആശംസ നിരവധി പേരാണ് നായിക്കിന് അയച്ചുകൊടുത്തത്.
ഇതര മതക്കാരുടെ ആഘോഷങ്ങൾക്ക് ആശംസ നേരുന്നത് ഇസ്ലാം സംസ്കാരത്തിന്റെ ഭാഗമാണെന്ന് പലരും സക്കീർ നായിക്കിനെ ഓർമ്മിപ്പിക്കുന്നുണ്ട്.
സംഗതി പുലിവാലായതോടെ ഫേസ്ബുക്കിലെ കുറിപ്പ് പിൻവലിച്ച്
സക്കീർ നായിക്ക് തടിതപ്പി.
മുസ്ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങൾ അനുകരിക്കരുത്, നിലവിലെ ആരാധനാക്രമത്തിൽ മാറ്റം വരുത്തരുത്, ആഘോഷങ്ങൾക്ക് വിരുന്ന് നൽകരുത്, സമ്മാനങ്ങൾ വാങ്ങരുത്... ഇങ്ങനെ പോകുന്നു സക്കീറിന്റെ നിർദ്ദേശങ്ങൾ.
സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായതോടെ ഇന്ത്യയിൽ അറസ്റ്റിലാകുമെന്നു വന്നതോടെ സക്കീർ നായിക് മലേഷ്യൻ പൗരത്വം സ്വീകരിച്ച് അവിടെ കഴിയുകയാണ്.
COMMENTS