PPE kit issue in Kerala
കൊച്ചി: കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട ലോകായുക്താ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മുന്‍ മന്ത്രി കെ.കെ ശൈലജ അടക്കമുള്ളവര്‍ക്കെതിരായ അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ഈ വിഷയത്തില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടിയായി.
ലോകായുക്തയ്ക്കെതിരെ ആരോഗ്യ സെക്രട്ടറി രാജന് കോബ്രഗഡെ അടക്കമുള്ളവര്‍ നല്കിയ ഹര്‍ജിയാണ് തള്ളിയത്. സംസ്ഥാനത്ത് കോവിഡ് കാലത്ത് പി.പി.ഇ കിറ്റുകള്‍ ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായരാണ് ലോകായുക്തയെ സമീപിച്ചത്. ഇതേതുടര്‍ന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ ലോകായുക്ത നോട്ടീസ് അയയ്ക്കുകയായിരുന്നു.
ഇതിനെതിരെ ഇവര്‍ കോടതിയെ സമീപിക്കുകായയിരുന്നു. അഴിമതിയും ക്രമക്കേടുകളും ആരോപിച്ചുള്ള പരാതി പരിഗണിക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ടെന്നു കോടതി നേരെത്തെ വ്യക്തമാക്കിയിരുന്നു. കോവിഡ് സമയത്ത് സാന്‍ഫാര്‍മ എന്ന കമ്പനിയില്‍ നിന്ന് ഒരു കിറ്റിന് 1500 രൂപ നിരക്കില്‍ 50,000 പി.പി.ഇ കിറ്റുകളാണ് സര്‍ക്കാര്‍ വാങ്ങിയത്.
Keywords: PPE kit, High court, Lokayukta
COMMENTS