Pope Emeritus Benedict passes away
വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരറ്റസ് ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ (95) കാലം ചെയ്തു. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന പോപ്പ് വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു.
എട്ടു വര്‍ഷത്തോളം കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ശേഷം അനാരോഗ്യം കാരണം സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. 2005 ല്‍ സഭയുടെ പരമാധ്യക്ഷനായ അദ്ദേഹം 2013 ലാണ് സ്ഥാനത്യാഗം ചെയ്തത്. തുടര്‍ന്ന് വത്തിക്കാനിലെ ആശ്രമത്തില്‍ വിശ്രമത്തിലും ചികിത്സയിലുമായിരുന്നു.
ജോസഫ് റാറ്റ്‌സിംഗര്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. മുന്‍ഗാമിയായ ജോണ്‍ പോള്‍ മാര്‍പ്പാപ്പയുടെ കൈപിടിച്ച് നടക്കുകയും പിന്‍ഗാമിയായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അധികാരം കൈമാറുകയും ചെയ്ത സഭാതലവനായിരുന്നു അദ്ദേഹം.
കൗമാര കാലത്ത് ഹിറ്റ്ലറുടെ യുവസൈന്യത്തില്‍ അദ്ദേഹം നിര്‍ബന്ധപൂര്‍വം ചേര്‍ക്കപ്പെട്ടു. നാസി പടയുടെ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ ജൂതര്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് അദ്ദേഹം സാക്ഷിയായിരുന്നു. അതിന്റെ വേദനയിലാണ് അദ്ദേഹം ദൈവവഴിയിലേക്കു തിരിഞ്ഞത്. ജര്‍മ്മനിയിലെ ബവേറിയയില്‍ 1927 ഏപ്രില്‍ 16നാണ് ജനിച്ചത്.
ജോണ്‍ പോള്‍ രണ്ടാമന്റെ അടുത്ത സഹായിയായിരുന്നു. ജര്‍മനിയിലെ വിവിധ സര്‍വകലാശാലകളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ദൈവശാസ്ത്ര ഉപദേശകന്‍, മ്യൂണിക് ആന്‍ഡ് ഫ്രെയ്സിംഗ് അതിരൂപതാ മെത്രാപ്പൊലീത്ത, കര്‍ദ്ദിനാള്‍, വിശ്വാസ തിരുസംഘ തലവന്‍, കര്‍ദ്ദിനാള്‍ സംഘത്തിന്റെ ഡീന്‍ തുടങ്ങിയ പദവികളും അലങ്കരിച്ചിട്ടുണ്ട്.
ക്ലമന്റ് പന്ത്രണ്ടാമനു(1724-1730)ശേഷം ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയുമായിരുന്നു എഴുപത്തെട്ടാം വയസില്‍ മാര്‍പ്പാപ്പയായ ബെനെഡിക്ട് പതിനാറാമന്‍.
ജര്‍മ്മന്‍, ഇറ്റാലിയന്‍, ഹീബ്രു, ഫ്രഞ്ച്, ഇംഗ്ലീഷ്, സ്പാനിഷ്, ലത്തീന്‍, ഗ്രീക്ക് ഭാഷകള്‍ വശമുണ്ടായിരുന്നു. പിയാനോ സംഗീതത്തിലും പ്രാവീണ്യം നേടിയിരുന്നു
പ്രായാധിക്യവും രോഗങ്ങളും നിമിത്തം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ സാധിക്കാത്തതിനാല്‍ 2013 ഫെബ്രുവരി 28-ന് സ്ഥാനമൊഴിഞ്ഞു. 1294-ല്‍ സ്ഥാനത്യാഗം നടത്തിയ സെലസ്റ്റീന്‍ അഞ്ചാമനുശേഷം സ്വമനസ്സാലെ അധികാരമൊഴിഞ്ഞ രണ്ടാമത്തെ മാര്‍പ്പാപ്പയായിരുന്നു. ഗ്രിഗോറിയോസ് പ്ന്ത്രണ്ടാമന്‍ സ്ഥാനമൊഴിഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന്റേത് നിര്‍ബ്ബന്ധത്തിനു വഴങ്ങിയുള്ള രാജിയായാണ് കണക്കാക്കപ്പെട്ടിരുന്നത്.
COMMENTS