Pathaan Film song issue
മുംബൈ: ഷാരൂഖ് ഖാനും ദീപിക പദുകോണും പ്രധാനവേഷങ്ങളിലെത്തുന്ന പത്താനെതിരെ വ്യാപക പ്രതിഷേധം. സിനിമയിലെ ബേഷരം എന്നു തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഗാനരംഗത്തിലെ ദീപികയുടെ വസ്ത്രധാരണത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
ഗാനത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഗാനരംഗത്തില്‍ മാറ്റംവരുത്താതെ മധ്യപ്രദേശില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഇതേതുടര്‍ന്ന് വീര്‍ ശിവജി സംഘടനയുടെ ആളുകള്‍ ചിത്രത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ഷാരൂഖ് ഖാന്റെയും ദീപികയുടെയും കോലം കത്തിക്കുകയുമായിരുന്നു.
Keywords: Pathaan, Song, MP, Deepika Padukone
COMMENTS