Pathaan cinema new issue
ന്യൂഡല്‍ഹി: പഠാന്‍ സിനിമയെ ചൊല്ലിയുള്ള വിവാദം വീണ്ടും കൊഴുക്കുന്നു. ഷാരൂഖ് ഖാനെ നേരിട്ട് കണ്ടാല്‍ ജീവനോടെ ചുട്ടെരിക്കുമെന്ന ഭീഷണിയുമായെത്തിയിരിക്കുകയാണ് വിവാദ സന്യാസി പരമഹന്‍സ് ആചാര്യ. ഷാരൂഖ് ഖാനും ദീപിക പദുകോണും അഭിനയിച്ച ബേഷാരം രംഗ് എന്നു തുടങ്ങുന്ന ഗാനത്തിലെ വേഷവിധാനമാണ് വിവാദത്തിന് വഴിതെളിച്ചത്.
'ഇന്ന് ഞങ്ങള്‍ ഷാരൂഖിന്റെ പോസ്റ്ററുകള്‍ കത്തിച്ചു. പഠാന്‍ എന്ന സിനിമ കാവി നിറത്തെ അപമാനിച്ചിരിക്കുന്നു. ഷാരൂഖ് ഖാനെ എവിടെയെങ്കിലും കണ്ടെത്തിയാല്‍ ഞാന്‍ അവനെ ജീവനോടെ ചുട്ടെരിക്കും' എന്നുള്ള പരമഹന്‍സ് ആചാര്യയുടെ വീഡോയോ തരംഗമാവുകയാണ്.
നേരത്തെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിച്ചില്ലെങ്കില്‍ ജലസമാധിവരെ നിരാഹാരം നടത്തുമെന്ന് പ്രഖ്യാപിച്ച് പരമഹന്‍സ് ആചാര്യ വിവാദത്തില്‍പ്പെട്ടിരുന്നു.
ഹനുമാന്‍ ഗര്‍ഹിയിലെ പുരോഹിതനായ മഹന്ത് രാജു ദാസ് പഠാന്‍ റിലീസ് ചെയ്യുന്ന തിയേറ്ററുകള്‍ കത്തിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തതിനു ശേഷവും സിനിമയ്‌ക്കെതിരായ വിവാദം നില്‍ക്കുന്നില്ലെന്നതിന്റെ തെളിവാണ് പുതിയ വിവാദം.
Keywords: Pathaan cinema, Video, SRK, Paramahans Acharya
COMMENTS