Prime minister chairs high level meet
ന്യൂഡല്‍ഹി: ചൈനയില്‍ വ്യാപിക്കുന്ന കോവിഡ് വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അടിയന്തര ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് ബിഎഫ് 7 വകഭേദം രാജ്യത്ത് നാലുപേര്‍ക്കാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതിനെതുടര്‍ന്നാണ് ഉന്നതതല യോഗം വിളിച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്കുശേഷം നടക്കുന്ന യോഗത്തില്‍ നിലവിലെ കോവിഡ് സ്ഥിതിഗതികളും അനുബന്ധ വശങ്ങളും ചര്‍ച്ച ചെയ്യും.
കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ കോവിഡ് മുന്‍കരുതലുകള്‍ പാലിക്കണമെന്നും ഫാര്‍മസികളോട് കോവിഡ് മരുന്നുകളുടെ കരുതല്‍ ശേഖരം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.
Keywords: Covid - 19, PM, High level meet
COMMENTS