പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മ ഹീരാ ബെന്‍ അന്തരിച്ചു

Prime Minister Narendra Modi's mother Heera Ben passed away. She was 99 years old. The Prime Minister himself informed the world about the death


അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മ ഹീരാ ബെന്‍ അന്തരിച്ചു. 99 വയസ്സായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. 

പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. ഒരു സന്യാസിയുടെ നിസ്വാര്‍ത്ഥതയും കര്‍മ്മയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ഒരു നൂറ്റാണ്ട് നീണ്ട സാര്‍ത്ഥക ജീവിതം ഈശ്വര പാദങ്ങളിലേക്കു യാത്രയായി എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.

അഹമ്മദാബാദിലെ യുഎന്‍ മേത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസര്‍ച് സെന്ററില്‍ ഇന്നു വെളുപ്പിന് മൂന്നു മണിയോടെ ആയിരുന്നു അന്ത്യം. മരണവാര്‍ത്ത അറിഞ്ഞുടന്‍ പ്രധാനമന്ത്രി പ്രത്യേക വിമാനത്തില്‍ ഡല്‍ഹയില്‍ നിന്ന് അഹമ്മദാബാദിലെത്തുകയായിരുന്നു.

വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കാനിരുന്ന പ്രധാനമന്ത്രി സന്ദര്‍ശനം മാറ്റി ഗാന്ധിനഗറിലെത്തി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ബംഗാളില്‍ ഇന്നത്തെ ഷെഡ്യൂള്‍ ചെയ്ത പരിപാടികളില്‍ ചേരുമെന്ന് പ്രധാന മന്ത്രിയുടെ ഓഫീസ് അറിയിച്ചു.


അമ്മയുടെ ശവമഞ്ചം പ്രധാനമന്ത്രി തന്നെയാണ് മുന്നില്‍ നിന്നു ചുമലിലേറ്റി ആംബുലന്‍സിലേക്കു കയറ്റിയത്. ആ ആംബുലന്‍സില്‍ തന്നെയാണ് മോഡി യാത്ര ചെയ്തതും.

പ്രധാനമന്ത്രി മോദിയുടെ ഇളയ സഹോദരന്‍ പങ്കജ് മോഡിയ്ക്കൊപ്പമാണ് ഹീരാബെന്‍ ഗാന്ധിനഗറിനടുത്തുള്ള റെയ്സന്‍ ഗ്രാമത്തില്‍ താമസിച്ചിരുന്നത്. ഗുജറാത്ത് സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി പതിവായി ഗ്രാമം സന്ദര്‍ശിക്കുകയും അമ്മയ്ക്കൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുമായിരുന്നു.

ഈ വര്‍ഷം ജൂണില്‍ അമ്മയുടെ തൊണ്ണൂറ്റൊന്‍പതാം ജന്മദിനത്തില്‍ മോഡി ഒരു ബ്ലോഗ് എഴുതിരുന്നു.

തന്റെ മനസ്സിനെയും വ്യക്തിത്വത്തെയും ആത്മവിശ്വാസത്തെയും രൂപപ്പെടുത്തിയ അമ്മയുടെ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ബ്ലോഗില്‍ കുറിച്ചിരുന്നു.

അമ്മയുടെ ബാല്യം അത്യന്തം ദുഷ്‌കരമായിരുന്നുവെന്നും ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ അവര്‍ക്ക് അമ്മയെ നഷ്ടപ്പെട്ടുവെന്നും അത് അവരെ വേദനിപ്പിച്ചിരുന്നുവെന്നും പ്രധാനമന്ത്രി ബ്ലോഗില്‍ പറയുന്നു.

'വീട്ടുചെലവുകള്‍ക്കായി അമ്മ പല വീടുകളിലും ജോലിക്കു പോകുമായിരുന്നു. പിന്നെ ചര്‍ക്കയില്‍ നൂല്‍ നൂല്ക്കുക കൂടി ചെയ്താണ് അമ്മ കുടുംബം പുലര്‍ത്താന്‍ പണം കണ്ടെത്തിയിരുന്നത്,' കുടുംബത്തിലെ പ്രയാസങ്ങളുടെ ആദ്യനാളുകള്‍ വിവരിച്ചുകൊണ്ട് പ്രധാനമന്ത്രി എഴുതി.

Summary: Prime Minister Narendra Modi's mother Heera Ben passed away. She was 99 years old. 
The Prime Minister himself informed the world about the death through Twitter. The prime minister tweeted that a century of meaningful life of commitment to the values of selflessness of a saint and symbol of Karma yogi has journeyed to God's feet.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5060,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11015,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1455,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മ ഹീരാ ബെന്‍ അന്തരിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മ ഹീരാ ബെന്‍ അന്തരിച്ചു
Prime Minister Narendra Modi's mother Heera Ben passed away. She was 99 years old. The Prime Minister himself informed the world about the death
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTtdz1UWS5pOecI8X14GptciK0hJUCPEH6y2LevRQhBnCp179e5w1thwbpYMiFCk1rrEDZcs4vdeOakxlJY4LtulFmuL_pQS32S6-jtiA1h-2kl1bZQ0x7JBesbdwwtqGUt-M2da1nxZd5luhLrhtuW0GfMdChHO2MMex-_SU14Q4r40dfs10hZ_51Sg/w640-h410/Modi%20Mother%20Heera%20Ben1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTtdz1UWS5pOecI8X14GptciK0hJUCPEH6y2LevRQhBnCp179e5w1thwbpYMiFCk1rrEDZcs4vdeOakxlJY4LtulFmuL_pQS32S6-jtiA1h-2kl1bZQ0x7JBesbdwwtqGUt-M2da1nxZd5luhLrhtuW0GfMdChHO2MMex-_SU14Q4r40dfs10hZ_51Sg/s72-w640-c-h410/Modi%20Mother%20Heera%20Ben1.jpg
www.vyganews.com
https://www.vyganews.com/2022/12/narendra-modis-mother-heera-ben-passed.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/12/narendra-modis-mother-heera-ben-passed.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy